Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alert Against

ബോ​സ് സ്കാ​മി​നെ​തി​രേ ​ജാ​ഗ്ര​ത​യു​മാ​യി പോ​ലീ​സ്

തി​​​​രു​​​​വ​​​​ന്ത​​​​പു​​​​രം: പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലെ​​​​യും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ധ​​​​ന​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട് ‘ബോ​​​​സ് സ്കാം​’എ​​​​ന്ന പേ​​​​രി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ്.

ആ​​​​ർ​​​​ബി​​​​ഐ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക ഓ​​​​ഡി​​​​റ്റ് ടീ​​​​മു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ പ​​​​രി​​​​ഭ്രാ​​​​ന്തി സൃ​​​​ഷ്ടി​​​​ച്ച് സി​​​​പ് ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ മാ​​​​ൽ​​​​വെ​​​​യ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ഫ​​​​യ​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കും. കൂ​​​​ടാ​​​​തെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വ്യാ​​​​ജ​​​​പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​ക​​​​ൾ കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നു.

കം​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ വാ​​​​ട്സാ​​​​പ്പ് വെ​​​​ബ് സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സി​​​​ഇ​​​​ഒ​​​​മാ​​​​രു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ സ​​​​ന്ദേ​​​​ശം അ​​​​യ​​​​യ്ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​ണം കൈ​​​​മാ​​​​റാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​ണ് രീ​​​​തി.

ശ്രദ്ധിക്കേണ്ടവ

വാ​​​​ട്സ്ആ​​​​പ്പ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ-​​​​മെ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം മാ​​​​ത്രം വി​​​​ശ്വ​​​​സി​​​​ച്ചു പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്ത​​​​രു​​​​ത്. തു​​​​ക​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ന് മു​​​മ്പ് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നേ​​​​രി​​​​ട്ട് വി​​​​ളി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. അ​​​​പ​​​​രി​​​​ചി​​​​ത​​​​രി​​​​ൽ​​​നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന സി​​​​പ്, എ​​​​ക്സ്, ഡി​​​​എ​​​​ൽ​​​​എ​​​​ൽ ഫ​​​​യ​​​​ലു​​​​ക​​​​ൾ യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും തു​​​​റ​​​​ക്ക​​​​രു​​​​ത്. സാ​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​യാ​​​​ൽ ഉ​​​​ട​​​​ൻ ത​​​​ന്നെ 1930 എ​​​​ന്ന ന​ന്പ​റി​ൽ അറിയിക്കണം.

Latest News

Corehub Up